പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രണ്ടാമത് ശാഖ മാനന്തവാടിയില്‍
പ്രൈഡ് മള്‍ട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ജില്ലയിലെ രണ്ടാമത് ശാഖ മാനന്തവാടിയില്‍ പ്രവര്‍ത്തനം തുടങ്ങി.മാനന്തവാടി അമ്പുകുത്തി കെ.എന്‍.ആര്‍.ആര്‍കേഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രക്‌നവല്ലി നിര്‍വ്വഹിച്ചു. സൊസൈറ്റി സി.ഇ.ഒ ശൈലേഷ് സി നായര്‍ അദ്ധ്യക്ഷനായിരുന്നു.സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ. സായ്‌റാം റെഡ്ഡി ആദ്യ നിക്ഷേപം സ്വീകരിച്ചു.
ഡയറക്ടര്‍ ലാലി ജോസ്ഫ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ,കോ – ഓഡിനേറ്റര്‍മാരായ കെ.വി ജോസഫ്, ഷെനി ചാര്‍ളി, ട്രയ്‌നര്‍ ജോണ്‍ വര്‍ഗ്ഗീസ്, ബിജേഷ്, ഉണ്ണികൃഷ്ണന്‍,സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.2002 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ മള്‍ട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരമാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിസന്‍ട്രല്‍ രജിസ്റ്റാറുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. കേരളമുള്‍പ്പെടെ രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളില്‍ സൊസൈറ്റി പ്രവര്‍ത്തിച്ചു വരുന്നു.