വയനാട് പുഷ്പോത്സവം ജനുവരി 15 മുതല്‍

0

ജനം ചാരിറ്റബിള്‍ ട്രസ്റ്റ് കല്‍പ്പറ്റ ബൈപ്പാസ് ഫ്ളവര്‍ഷോ ഗ്രൗണ്ടില്‍’വയനാട് പുഷ്പോത്സവം’ നടത്തുമെന്ന് ഭാരവാഹികള്‍
വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജനുവരി 15 മുതല്‍ ഫെബ്രുവരി ആറ് വരെയാണ് പുഷ്പോത്സവം.ഫുഡ് കോര്‍ട്ട്, കണ്‍സ്യൂമര്‍ സ്റ്റാളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഗെയിംസ്, കലാപരിപാടികള്‍ തുടങ്ങിയവയും ഫ്ളവര്‍ഷോയുടെ ഭാഗമായി ഉണ്ടാകും.

തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും താമസവും ചികിത്സയും ലഭ്യമാകുന്ന പുനരധിവാസ കേന്ദ്രം എന്ന ജനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പദ്ധതിയിലേക്കുള്ള ധനശേഖരണാര്‍ഥമാണ് വയനാട് പുഷ്പോത്സവം എന്ന പേരില്‍ വിപുലമായ ഫ്ളവര്‍ഷോയും, എക്സിബിഷനും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന പരിപാടിയിലേക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 11 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. വാര്‍ത്താസമ്മേളനത്തില്‍ ജനം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ റാഫി പുതിയകടവ്, സെക്രട്ടറി എം മന്‍സൂര്‍, മുഹമ്മദ് ബഷീര്‍, രമേശ് റാട്ടക്കൊല്ലി എന്നിവര്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!