ജില്ലയില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങി

0

ജില്ലയില്‍ 15 മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു.ജില്ലയിൽ  ഇന്ന് 1642 കുട്ടികൾ വാക്സിൻ സ്വീകരിച്ചു. സ്വീകരിച്ച ഒരു കുട്ടിക്കും പാർശ്വ ഫലങ്ങളൊന്നും ഇല്ലെന്നും വാക്സിൻ സ്വീകരിക്കാൻ കൗമാരക്കാർ മുന്നോട്ടു വരണമെന്നും ഡി.എം.ഒ

43,692 കുട്ടികള്‍ക്കാണ് ജില്ലയില്‍ വാക്‌സിന്‍ നല്‍കേണ്ടത്.ജില്ലയിലെ മുഴുവന്‍ വാക്‌സിനേഷന്‍കേന്ദ്രങ്ങളിലും കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ആദ്യമായാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് എന്നതിനാല്‍ എല്ലാ സുരക്ഷാമുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

കുത്തിവെപ്പിനു മുമ്പും ശേഷവും കുട്ടികളുടെ ആരോഗ്യനില നിരീക്ഷിക്കും. കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം

കോവിഡ് വാക്‌സിനായി ഒന്നുമുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിരുന്നു.www.cowin.gov.inഎന്ന സൈറ്റ് സന്ദര്‍ശിച്ച് വ്യക്തിഗതവിവരങ്ങള്‍ നല്‍കി സ്വയം രജിസ്റ്റര്‍ചെയ്യാം. ആഡ് മോര്‍ എന്ന ഓപ്ഷന്‍ നല്‍കി ഒരു മൊബൈല്‍ നമ്പറില്‍നിന്ന് ആറുപേര്‍ക്കുവരെ രജിസ്റ്റര്‍ചെയ്യാം.

വാക്‌സിനേഷനായി നേരത്തെ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഫോണ്‍നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിയും രജിസ്റ്റര്‍ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. കൂടുതല്‍വിവരങ്ങള്‍ക്കായി അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാം. കുട്ടികളുടെ വാക്‌സിനേഷന്‍ തുടങ്ങിയാലും മുതിര്‍ന്നവരില്‍ ആദ്യഡോസ് വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ക്കും രണ്ടാംഡോസ് എടുക്കാന്‍ സമയപരിധി കഴിഞ്ഞവര്‍ക്കും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ട്. തിങ്കളാഴ്ചമുതല്‍ കുട്ടികളുടെ വാക്‌സിനേഷനായിരിക്കും പ്രാധാന്യം നല്‍കുക.

Leave A Reply

Your email address will not be published.

error: Content is protected !!