സിഒഎ വയനാട് ജില്ലാ സമ്മേളനം നാളെ ബ്രിജുരാജ് നഗറില്‍ (കല്‍പ്പറ്റ വൈന്റ് വാലി റിസോര്‍ട്ട് ) നടക്കും.
രാവിലെ 10 മണിക്ക് സിഒഎ ജില്ലാ പ്രസിഡന്റ് പിഎം ഏലിയാസ് പതാക ഉയര്‍ത്തും. സിഒഎ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി അഷറഫ് പൂക്കയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും,ട്രഷറര്‍ ബിജു സാമ്പത്തിക റിപ്പോര്‍ട്ടും കേരളാ വിഷന്‍ എംഡി രാജ്‌മോഹന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സിഒഎ സംസ്ഥാന ട്രഷറര്‍ പിഎസ് സിബി, സിഒഎ വൈസ് പ്രസിഡന്റ് മന്‍സൂര്‍, കേരളാ വിഷന്‍ ഡിജിറ്റല്‍ ചെയര്‍മാന്‍ കെ ഗോവിന്ദന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ നയ രേഖകള്‍ അവതരിപ്പിക്കും.
ആധുനിക സാങ്കേതിക വിദ്യകളും നിയമങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ ഓരോന്നും തരണംചെയ്യുന്നതിനുള്ള പദ്ധതികളുടെ നയരേഖ സമ്മേളനം ചര്‍ച്ചചെയ്യും. ഔപചാരിക നടപടികള്‍ക്കു പുറമെ കേരളാ വിഷന്റെ സേവന നിലവാരവും ഗുണമേല്‍മയും ഉയര്‍ത്തുന്നതിനുള്ള വിവിധ പ്രൊജക്ടുകള്‍ സംസ്ഥാന സമ്മേളനം അവസാനിക്കുന്നതോടെ പ്രവൃത്തിപഥത്തില്‍ എത്തിക്കുകയാണ് സിഒഎയുടെ ലക്ഷ്യം