കളക്ടറുടെ ഇടപെടല്‍ വേണം പി കെ ജയലക്ഷ്മി

0

മാനന്തവാടിയില്‍ നടന്നു വരുന്ന യു.ഡി.എഫ് റിലേ സത്യാഗ്രഹം മൂന്ന് ദിവസമായിട്ടും സംസ്ഥാന സര്‍ക്കാരിന്റെയോ ജില്ലാ കലക്ടറുടെയോ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉണ്ടാകാത്തത് ഖേദകരമെന്ന് പി.കെ.ജയലക്ഷ്മി.കടുവയെ പിടികൂടുന്ന കാര്യത്തില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും പി കെ ജയലക്ഷ്മി.പി.ടി.തോമസ് എം.എല്‍.എ.യുടെ നിര്യാണത്തെ തുടര്‍ന്ന് സത്യാഗ്രഹ സമരം നിര്‍ത്തിവെച്ചു.ദുഃഖാചരണത്തിന് ശേഷം സമരം തുടരുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലുമടക്കം ഭീതിപരത്തുകയും പതിനേഴ് വളര്‍ത്തുമൃഗങ്ങളെ കടിച്ചു കൊല്ലുകയും ചെയ്ത കടുവയെ പിടിക്കൂടണമെന്നും വളത്തു മൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ റിലേ സത്യാഗ്രഹം നടത്തിവരുന്നത്.

ആദ്യദിനം ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനും രണ്ടാം ദിവസം കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യനും ഇന്ന് പി.കെ.ജയലക്ഷ്മിയുമാണ് സത്യാഗ്രഹമിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!