വാനര ശല്യത്തില്‍ പൊറുതിമുട്ടി കിണറ്റിങ്ങല്‍ പ്രദേശവാസികള്‍

0

കുരങ്ങു ശല്യത്തില്‍ പൊറുതിമുട്ടി വെള്ളമുണ്ട കിണറ്റിങ്ങല്‍ ചെമ്പ്ര കുഴി പ്രദേശവാസികള്‍.വീട്ടില്‍ നിന്നും ഒരുദിവസം പോലും മാറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവിടെ ജനങ്ങള്‍ക്ക്.കഴിഞ്ഞ ദിവസം അസീസ് എന്ന ആളുടെ വീട്ടില്‍ കുരങ്ങന്മാര്‍ കടന്ന് അടുക്കളയില്‍ ഉള്ള സകല സാധനങ്ങളും വാരിവലിച്ചിട്ട് നശിപ്പിച്ച അവസ്ഥയിലാണ്.സമീപത്തെ വീടുകളിലും ഇതേ പോലെ ആളില്ലാത്ത സമയത്ത് കുരങ്ങന്മാര്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്. അതിരാവിലെയും വൈകുന്നേരവും കൂട്ടംകൂട്ടമായി ആണ് ഇവിടെ വാനരന്മാര്‍ എത്തുന്നത്. കുരങ്ങ് ശല്യം കാരണം ഒരു കൃഷിയും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് എന്ന് വീട്ടമ്മമാരും പറയുന്നു.കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമായതോടെ കര്‍ഷകരും ദുരിതത്തിലായിരിക്കുകയാണ്.പ്രശ്‌നത്തിന് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!