കടുവയെ ഉടന്‍ പിടികൂടണം കെ.എസ്.എസ്.പി.എ
കുറുക്കന്‍മൂല പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ ഉടന്‍ പിടികൂടി ജനങ്ങളുടെ സ്വര്യ ജീവിതം ഉറപ്പുവരുത്തണമെന്ന് കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നടത്തി. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്യ്തു. കെ.എസ്.എസ് പി.എ.മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് വി.എസ്.ഗിരീഷന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.പി.സി.വര്‍ഗ്ഗീസ്, പി.കെ.സുകുമാരന്‍, കെ.കെ.കുഞ്ഞമ്മദ്, വിജയമ്മ ടീച്ചര്‍, പി.കെ.രാജന്‍ മാസ്റ്റര്‍, എസ്.ഹമീദ്, റെയ്മണ്‍, സക്കറിയ, വി.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ.എസ്.എസ്.പി.എ.മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട് ഗ്രേയ്‌സി ജോര്‍ജ്ജ് ടീച്ചര്‍, വൈസ് പ്രസിഡണ്ടുമാരായി പി.ജി.മത്തായി, ഓമന ടീച്ചര്‍, എന്‍.രഞ്ജിനി, ജനറല്‍ സെക്രട്ടറി പി.കെ.സുകുമാരന്‍. സെക്രട്ടറിമാരായി എസ്.ഹമീദ്, എം.സുകുമാരന്‍.ട്രഷററായി എന്‍.കെ.പുഷ്പലതയെ തിരഞ്ഞെടുത്തു.