മന്ത്രി വരാതെ നിരാഹാര സമരം അവസാനിപ്പിക്കില്ല:എന്‍.ഡി. അപ്പച്ചന്‍

0

 

വനം മന്ത്രി വന്ന് പ്രശ്‌നപരിഹാരമാക്കതെ റിലേ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍.കടുവ ശല്യത്തില്‍ നിന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും,വിഷയം സി.പി.എം രാഷ്ട്രീയ ഹൈജാക്ക് ചെയ്തതു കൊണ്ടാണ് യു.ഡി.എഫ് ഇത്തരമൊരു സമരത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം.അഡ്വ: എന്‍.കെ.വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി ഉള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ സംസാരിച്ചു.

സംസ്ഥാനത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കുറുക്കന്‍മൂല കുടുവ വിഷയം രാഷ്ട്രിയ വഴിതിരിവിലേക്ക്. കടുവയെ ഉടന്‍ പിടിക്കുടണമെന്നും വളര്‍ത്ത് മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ റിലേ നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!