ഗതാഗതയോഗ്യമായ വഴിയില്ല; ഗോത്രകുടുംബങ്ങള്‍ ദുരിതത്തില്‍.

0

നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടപ്പള്ളം കാട്ടുനായിക്ക കോളനിയിലെ കുടുംബങ്ങളാണ് റോഡില്ലാത്തിനാല്‍ ദുരിത്തിലായിരിക്കുന്നത്. ഓടപ്പള്ളം റോഡില്‍ നിന്നും മാറി വനയോരത്താണ് കാട്ടുനായിക്ക കുടുംബങ്ങള്‍ താമസിക്കുന്നത്. ഇവിടെ എത്തണമെങ്കില്‍ തോട് ഇറങ്ങി കടന്ന് വനയോരത്ത്കൂടി അഞ്ഞൂറ് മീറ്റര്‍ നടന്നുവേണം. പ്രദേശത്തേക്ക് ഗതാഗത യോഗ്യമായ റോഡ് വേണമെന്നാണ് ആവശ്യമുയരുന്നത്. നിലവില്‍ കോളനിയിലെ വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി സാധന സാമഗ്രികള്‍ എത്തിക്കുന്നതിനായി സമീപവാസികള്‍ വിട്ടുനല്‍കിയ ഭൂമി കരാറുകാരന്‍ ജെസിബി ഉപയോഗിച്ച് നിരത്തിയാണ് സാധനങ്ങള്‍ എത്തിച്ചത്. വനാതിര്‍ത്തിയിലെ ആനപ്രതിരോധ കിടങ്ങിന് സമീപത്തുകൂടി കടന്നുപോകുന്ന മണ്‍പാത ടിപ്പര്‍ നിര്‍മ്മണ സാമഗ്രികളുമായി കടന്നുപോയതോടെ ഇടിഞ്ഞിട്ടുമുണ്ട്. ഇതുവഴി അത്യാവശ്യ കാര്യങ്ങള്‍ക്ക് കോളനിയിലേക്ക് ഓട്ടം വിളിച്ചാല്‍ മറ്റ് വാഹനങ്ങള്‍ക്ക് വരാന്‍ സാധിക്കില്ല. ഇതുകാരണം കോളനിയില്‍ ആര്‍ക്കെങ്കിലും അസുഖംബാധിച്ചാല്‍ ചുമന്ന വേണം വാഹനം എത്തുന്ന റോഡിലെത്തിക്കാന്‍. മഴപെയ്താലാണ് ഇവരുടെ ദുരിതം ഇരട്ടിക്കുന്നത്. വിദ്യാര്‍ഥികളടക്കമാണ് ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്. കോളനി നിവാസികള്‍്ക്ക് പുറമെ മറ്റുള്ള വിഭാഗങ്ങളുമടക്കം 30-ാളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ക്കെല്ലാം പുറംലോകത്തെത്താന്‍ ഏക ആശ്രയം ഈ പാതയാണ്. ഈ സാഹചര്യത്തില്‍ പ്രദേശത്തേക്ക് ഗതാഗത യോഗ്യമായ റോഡ് വേണമെന്നാണ് ആവശ്യമുയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!