നൂല്‍പ്പുഴ പഞ്ചായത്തിലെ മാതമംഗലം പാടശേഖരത്തിലെ കര്‍ഷകരാണ് വിളഞ്ഞ നെല്ല് കൊയ്തെടുക്കാനാകാതെ ബുദ്ധിമുട്ടുന്നത്. വിളഞ്ഞ നെല്ല് ഒരു മാസം മുമ്പ് കൊയ്തെടുക്കേണ്ടതായിരുന്നു. എന്നാല്‍ കൊയ്ത്ത് യന്ത്രം ലഭിക്കാതത്തിനാലും തൊഴിലാളികളെ കിട്ടാത്തതും കാരണം വിളവെടുപ്പ് നീണ്ടുപോകുകയാണ്. ഇതിനുപുറമെ മഴയും വില്ലനായെത്തി. ഇപ്പോള്‍ മഴ മാറിനില്‍ക്കുന്ന സമയത്ത് എത്രയും പെട്ടന്ന് നെല്ല് കൊയ്തെടുക്കാമെന്ന കര്‍ഷകരുടെ ലക്ഷ്യവും കൊയ്ത്ത് യന്ത്രത്തിന്റെയും തൊഴിലാളി ക്ഷാമവും കാരണം നീണ്ടുപോകുകയാണ്. ഇവിടെ 60-ാളം കര്‍ഷകരുടെ 130 ഏക്കര്‍ പാടത്തെ നെല്ലാണ് വിളവെടുക്കാനാകാതെ കിടക്കുന്നത്. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്ക് വ്യാപിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.