വിശ്വാസ സമൂഹത്തിന്റെ പച്ചക്കറി കൃഷി

0

കാരുണ്യത്തിന്റെ സ്‌നേഹ സ്പര്‍ശവുമായി വിശ്വാസ സമൂഹത്തിന്റെ പച്ചക്കറി കൃഷി. പ്രളയക്കെടുതി മൂലം ദുരതമനുഭവിക്കുന്നവരെ സഹായിക്കുകയെന്ന സന്ദേശമുയര്‍ത്തി പുല്‍പള്ളി സെന്റ് ജോര്‍ജ്ജ് യാക്കോബായ സിംഹാസന കതോലിക ദേവാലയത്തിലെ വിശ്വാസികളാണ് ദേവാലയത്തോട് ചേര്‍ന്ന് തരിശായി കിടന്ന ഭൂമിയില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. കാരുണ്യ പ്രവൃത്തികള്‍ക്ക് മുമ്പില്‍ നില്‍ക്കുന്ന ഇടവക വികാരിയുടെ പ്രത്യേക താത്പര്യവും സഹകരണവും ഇടവകാംഗങ്ങള്‍ക്ക് പാവപ്പെട്ടവരെ സഹായിക്കാന്‍ ഊര്‍ജം പകരുന്നു. ചോളം, വാഴ, പപ്പായ ഉള്‍പ്പെടെയുള്ള പത്തോളം ഇനത്തില്‍പ്പെട്ട പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണമായും പ്രളയക്കെടുതി മൂലം ദുരിതമനുഭവിച്ച കുടുംബങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കാനാണ് തീരുമാനം. മുന്‍ വര്‍ഷങ്ങളില്‍ ദേവാലയ മുറ്റത്ത് കൃഷിചെയ്ത പച്ചക്കറി തിരുനാള്‍ ആഘോഷ ദിനത്തിലാണ് വിളവെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ കനത്ത മഴയെ തുടര്‍ന്ന് കൃഷിയിറക്കാന്‍ കഴിയാതെ വന്നതിനാല്‍ തിരുനാള്‍ ആഘോഷത്തിനൊപ്പം വിളവെടുപ്പ് നടന്നില്ല. പൂര്‍ണമായും ജൈവ രീതിയില്‍ ആരംഭിച്ച പച്ചക്കറി കൃഷി ഇടവകാംഗങ്ങളില്‍ തന്നെ നല്ല വിലയ്ക്ക് വില്‍ക്കാന്‍ കഴിയുന്നതിനാല്‍ പൊതു മാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നില്ല. ഫാദര്‍ റെജി പോള്‍ ചവര്‍പ്പനാല്‍, ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി എല്‍ദോസ് മടയിക്കല്‍, സെക്രട്ടറി റോയി നീറന്താനം എന്നിവരാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!