കൊയിലേരിക്കാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ ഒടുവില്‍ പിടികൂടി..!

0

മാനന്തവാടി: ദിവസങ്ങളായി കൊയിലേരി പ്രദേശത്തുകാരെ ആശങ്കപ്പെടുത്തിയിരുന്ന പെരുമ്പാമ്പിനെ ഒടുവില്‍ പിടികൂടി. കൊയിലേരി മീൻ കൊല്ലി പമ്പ് ഹൗസിന് സമീപത്തെ സ്വകാര്യസ്ഥാപനത്തിന്റെ പരിസരത്തുനിന്നും ഉച്ചയോടെയാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ഏകദേശം മൂന്ന് മീറ്റര്‍ നീളവും, 15 കിലോയോളം തൂക്കവുമുള്ള പാമ്പിനെ വനപാലകരുടെ സാന്നിധ്യത്തില്‍ സുജിത്ത് വയനാടാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് വനപാലകര്‍ക്ക് കൈമാറി. കഴിഞ്ഞ മാസം പലതവണ പാമ്പിനെ ജനവാസ മേഖലയില്‍ കണ്ടിരുന്നുവെങ്കിലും സുജിത്ത് എത്തുമ്പോഴേക്കും പാമ്പ് പുഴയോട് ചേർന്നുള്ള പൊന്തക്കാട്ടിലേക്ക് മറയുകയായിരുന്നു. മാനന്തവാടി നഗരസഭ ജൈവ വൈവിധ്യ പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഈ സ്ഥലത്ത് അപൂർവ്വ ഇനത്തിൽ പ്പെട്ട പക്ഷികളെ കാണാറുണ്ട്. പുഴയരികിൽ മുതലകളെയും പലപ്പോഴായി കാണാറുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!