പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കര പാടിയേരി സ്രാമ്പിക്കല്‍ ഫൈസലി(20)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിക്കുന്നത്. തുടര്‍ന്ന് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ആഭരണങ്ങള്‍ തട്ടിയെടുക്കുകയുമാണ് ചെയ്തത്.
നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടുവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായും പൊലിസ് പറഞ്ഞു. പെണ്‍കുട്ടിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ സുല്‍ത്താന്‍ ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ പി കെ ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഫൈസലിനെ റിമാന്റ്‌ചെയ്തു.