അക്ഷയ കേന്ദ്രത്തില്‍ ഗോത്ര സൗഹൃദ കൗണ്ടര്‍

0

ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ആദിവാസി സമൂഹത്തിന് മാത്രമായി ഇങ്ങനൊരു പദ്ധതി. ആഴ്ചയില്‍ എല്ലാ ബുധനാഴ്ചകളിലുമാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക.സേവനം സൗജന്യമായാണ് ലഭിക്കുന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിര്‍വ്വഹിച്ചു.അക്ഷയ സംരംഭകന്‍ മുഹമ്മദ് റാഫി മെമ്പര്‍മാരായ ചന്തു മാസ്റ്റര്‍, അരവിന്ദന്‍, മൈമൂന എന്നിവരും പ്രമോട്ടര്‍മാരും പങ്കെടുത്തു.പദ്ധതിയുടെ ആദ്യഘട്ടം തൊണ്ടര്‍നാട് പഞ്ചായത്തിലെ രണ്ട് അക്ഷയ കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത്.

പദ്ധതി നിര്‍വ്വഹണം കോറോം അക്ഷയ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത്, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ജില്ലാ ഭരണകൂടം, ഐ ടി മിഷന്‍ എന്നിങ്ങനെ ആണ്.

Leave A Reply

Your email address will not be published.

error: Content is protected !!