ബി ടെക്കില്‍ ബിരുദം നേടി ശ്രുതി രാജ്

0

കാട്ടുനായ്ക്ക വിഭാഗത്തില്‍ നിന്ന് ആദ്യമായി ഒരു പെണ്‍കുട്ടി ബി ടെക് ബിരുദം നേടി.മാനന്തവാടി കാട്ടിക്കുളം ചേലൂര്‍ കാണാമ്പ്രം രാജു – സുനിത ദമ്പതികളുടെ മകള്‍ ശ്രുതി രാജാണ് ബി ടെക്കില്‍ ബിരുദം നേടിയത്.വയനാട് എന്‍ജിനീറിങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലാണ് ശ്രുതിരാജ് ഉയര്‍ന്ന മാര്‍ക്കോടെ ബി ടെക് ബിരുദം നേടിയിരിക്കുന്നത്.എസ്.എസ്.എല്‍.സി കാട്ടിക്കുളം ഗവ ഹൈസ്‌കൂളിലും,പ്ലസ് ടു മാനന്തവാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് പഠിച്ചത്.സഹോദരന്‍ ജിഷ്ണു രാജ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!