ജയന് വെടികൊണ്ടത് ദൂരെ നിന്ന്;പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

0

കമ്പളക്കാട് കോട്ടത്തറയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കില്‍ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമല്ലെന്നാണ് കണ്ടെത്തല്‍.പോലീസ് ബാലസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തില്‍ 15 അംഗ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. മരണപ്പെട്ട ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലുള്ള 27കാരന്‍ ശരണിന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്റെ വെടിയേറ്റാണ് ജയന്‍ മരിച്ചതെന്ന് സംശയം. എന്നാല്‍ പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!