മുത്തങ്ങയില്‍ മാരക മയക്കുമരുന്നുകളുമായി യുവാക്കള്‍ പിടിയില്‍.

0

മുത്തങ്ങ ചെക്‌പോസ്റ്റില്‍ മാരക മയക്കുമരുന്നുകളുമായി 2 യുവാക്കള്‍ പിടിയില്‍.കോഴിക്കോട് നടക്കാവ് കുന്നുമ്മേല്‍ വീട്ടില്‍ ജിഷാദ് കെ.പി, കച്ചേരി ബിസ്മില്ല വീട്ടില്‍ ഷഹീര്‍ കെ.കെ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ബൈക്കില്‍ വരികയായിരുന്ന ഇവരില്‍ നിന്നും 21 ഗ്രാം എംഡിഎംഎ,35 ഗ്രാം കഞ്ചാവ്, 2.40 ഗ്രാം ഹാഷിഷ് ഓയില്‍, 4 ഡയസ്പം ടാബ് ലറ്റ് എന്നിവയാണ് കണ്ടെടുത്തത്. യുവാക്കള്‍ക്കെതിരെ എന്‍ഡിപിഎസിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ് എ.ആറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍കുമാര്‍, സി.ഇ.ഒ മാരായ മന്‍സൂര്‍, അലി, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!