ഇന്ന് ശിശുദിനം.
കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ നവംബര്‍ പതിനാലിനാണ് ഇന്ത്യയില്‍ ശിശു ദിനം ആഘോഷിക്കുന്നത്. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്റു എന്നും ഓര്‍മ്മിക്കപ്പെടുന്നു.ശിശുദിനത്തില്‍ സാധാരണ രാജ്യമെമ്പാടും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദര്‍ശനങ്ങളും അരങ്ങേറും. എന്നാല്‍ കൊവിഡ് കാലമായതുകൊണ്ട് തന്നെ ഇത്തവണ ആഘോഷങ്ങളൊന്നുമില്ല.2018 നവംബറില്‍, കുട്ടികളുടെ ദിനത്തിലെ ഗൂഗിളിന്റെ ഡൂഡില്‍ രൂപകല്‍പ്പന ചെയ്തത് മുംബൈയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയാണ്. ഒരു ദൂരദര്‍ശിനി ഉപയോഗിച്ച് നക്ഷത്രങ്ങളുള്ള ഒരു ആകാശത്തേക്ക് നോക്കുന്ന കുട്ടിയായിരുന്നു ഡൂഡില്‍ ഡിസൈന്‍.ഈ ഡിസൈന്‍ ഇന്ത്യയില്‍ 2018 ലെ ‘ഡൂഡില്‍ 4 ഗൂഗിള്‍’ മത്സരത്തില്‍ വിജയിച്ചിരുന്നു.