സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യത.വയനാട്ടില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്

0

ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, ഇടുക്കി,കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്,കണ്ണൂര്‍,വയനാട്,കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്.മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലുള്ളവരും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ ഉണ്ടായ കനത്തമഴയില്‍ മലയോരമേഖലകളില്‍ വന്‍ നാശം വിതച്ചിരുന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ അന്തമാന്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടിരുന്നു. ഈ ന്യൂന മര്‍ദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബികടലിലും വടക്കന്‍ തമിഴ്‌നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!