കല്‍പ്പറ്റ:കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല ബിരുദദാന ചടങ്ങ് വ്യാഴാഴ്ച
നടക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11- മണിക്ക് പൂക്കോട് സര്‍വ്വകലാശാല ആസ്ഥാനത്ത് കബനി ഓഡിറ്റോറിയത്തിലാണ് പരിപാടി. സര്‍വ്വകലാശാലാ പ്രോ വൈസ് ചാന്‍സിലര്‍ കൂടിയായ സംസ്ഥാന വനം – മൃഗ സംരക്ഷണം – ക്ഷീരവികസന – മൃഗശാലാ വകുപ്പ് മന്ത്രി അഡ്വ: കെ. രാജു ബിരുദദാനം നിര്‍വ്വഹിക്കും. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രൊഫ.. ഡോ.. ജോസഫ് മാത്യു, ഡോ: എന്‍. അശോക്, ഡോ: എ.കെ. നാരായണന്‍, പി.ആര്‍. ഒ. എ പ്രദീപ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് കെ.എം. ലൂസി, ഡോ: സുബിന്‍ മോഹന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
- Advertisement -
- Advertisement -