പാലം നിര്‍മ്മിച്ചുനല്‍കി ഫയര്‍ഫോഴ്സിന്റെ മാതൃക പ്രവര്‍ത്തനം

0

 

സുല്‍ത്താന്‍ ബത്തേരി കൈവട്ടാമൂല മണല്‍വയല്‍ കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഫയര്‍ഫോഴസ് ദീപാവലി ദിനത്തില്‍ പാലം നിര്‍മ്മിച്ചു നല്‍കി. മണല്‍വയല്‍ കോളനിക്ക് സമീപത്തുകൂടി ഒഴുകുന്ന തോടിനുകുറുകെ സുരക്ഷിതമായ നടപ്പാലമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും ദുരിതത്തിലാണന്നുള്ള വിവരം കേട്ടറിഞ്ഞാണ് സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്സ യൂണിറ്റ് പാലം നിര്‍മ്മിച്ചു നല്‍കിയത്. ചെറിയരീതിയില്‍ മഴപെയ്താല്‍ പോലും തോട്ടില്‍ വെള്ളം ഉയരുകയും മരപ്പാലത്തിലൂടെയുള്ള യാത്ര മുടങ്ങുകയും ചെയ്യുന്നതും പതിവായതിനാല്‍
ബിനാച്ചി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാറും,നഗരസഭ അധികൃതരും അറിയിച്ചതിനെ തുടര്‍ന്ന് ബത്തേരി ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി സുരക്ഷിതമായ മരപ്പാലം നിര്‍മ്മിച്ചുനല്‍കുകയായിരുന്നു.

സുല്‍ത്താന്‍ ബ്ത്തേരി കൈവട്ടാമൂല മണല്‍വയല്‍ കോളനിയില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. കൂടാതെ ഇവിടെ ബീനാച്ചി ഗവ ഹൈസ്‌കൂളിന്റെ കീഴിലുള്ള പഠനവീടുമുണ്ട്. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് പുറംലോകത്തേക്ക് എത്തണമെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പഠനവീട്ടിലെത്തണമെങ്കിലും കോളനിക്കുസമീപത്തൂകൂടി ഒഴുകുന്ന തോട് മുറിച്ചുകടക്കണം. കോളനിക്കാര്‍ മരവെട്ടിയിട്ടുണ്ടാക്കിയ സുരക്ഷിതമല്ലാത്ത മരപ്പാലമായിരുന്ന ഇവരുടെ ഏക ആശ്രയം. വനത്തോട് ചേര്‍ന്നുള്ള ഇവിടെ ചെറിയരീതിയില്‍ മഴപെയ്താല്‍ പോലും തേ്ാട്ടില്‍ വെള്ളംഉയരുകയും മരപ്പാലത്തിലൂടെയുള്ള യാത്ര മുടങ്ങുകയും ചെയ്യുന്നതും പതിവായിരുന്നു. ഇത് പഠനവീട്ടില്‍ കു്ട്ടികള്‍ക്ക് എത്തുന്നതിനും പ്രയാസമുണ്ടാക്കിയിരുന്നു. ഇക്കാര്യം ബിനാച്ചി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കൃഷ്ണകുമാറും, കൂടാതെ നഗരസഭ അധികൃതരും അറിയിച്ചതിനെ തുടര്‍ന്ന്സുല്‍ത്താന്‍ ബത്തേരി ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി ദീപാവലി ദിനത്തില്‍ സുരക്ഷിതമായ മരപ്പാലം നിര്‍മ്മിച്ചുനല്‍കുകയായിരുന്നു. സുരക്ഷിതമായി തടികള്‍ വെ്ട്ടിയിട്ട് മുകളില്‍ കവുങ്ങിന്റെ പാളികള്‍ ഉറപ്പിച്ച് കയറുകൊണ്ട് കൈവരിയും സ്ഥാപിച്ചാണ് ഫയര്‍ഫോഴസ് സംഘം പാലം തീര്‍ത്തത്. സ്റ്റേഷന്‍ ഓഫീസര്‍ പി നിധീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ 20-ാളം പേരാണ് പാലനിര്‍മ്മാണത്തില്‍ പങ്കാളികളായത്. സ്‌കൂള്‍ പിടിഎയും, സമീപവസാകിളും പാലനിര്‍മ്മാണത്തില്‍ ഫയര്‍ഫോഴസ് യൂണിറ്റിനൊപ്പമുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!