ബത്തേരി ടൗണിലും സമീപ പ്രദേശത്തും തെരുവുനായയുടെ ആക്രമണം; മൂന്ന് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സ്വതന്ത്രമൈതിനിക്ക് സമീപത്തുവെച്ചും കല്ലുവയലിലും യാത്രക്കാര്‍ക്കുനേരെയുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മൂന്നുപേരും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുനില്‍(40), വിദ്യാര്‍ഥിയും പുത്തന്‍കുന്ന് സ്വദേശിയുമായി ബിനില്‍ബാബു(21), ബത്തേരി മൂന്നാംമൈല്‍ സ്വദേശി വിഷ്ണു (26) എന്നിവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.ഇതിനൊരു പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇന്ന് രാവിലെ 9മണിയോടെയാണ് സുല്‍ത്താന്‍ ബത്തേരി സ്വന്ത്രമൈതാനിക്കുസമീപത്തുവെച്ച് തെരുവുനായയുടെ ആക്രമണം യാത്രക്കാര്‍ക്കു നേരെയുണ്ടായത്. സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുനില്‍(40), വിദ്യാര്‍ഥിയും പുത്തന്‍കുന്ന് സ്വദേശിയുമായി ബിനില്‍ബാബു(21), ബത്തേരി മൂന്നാംമൈല്‍ സ്വദേശി വിഷ്ണു (26) എന്നിവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ വിഷുണുവിന് ബത്തേരി കല്ലുവയലില്‍ വെച്ചും, മറ്റ് രണ്ട് പേര്‍ക്ക് സ്വതന്ത്രമൈതാനിക്കുസമീപത്തുവെച്ചുമാണ് തെരുവുനായയുടെ ആക്രമണത്തില്‍ കടിയേറ്റത്. മൂന്നുപേരുടെ കാലിലാണ് തെരുവുനായ കടിച്ചത്. ഇവര്‍ സുല്‍്ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. നഗരത്തില്‍ തെരുവുനായ ശല്യം വര്‍ദ്ധിച്ചതോടെ കാല്‍നാടയാത്രക്കാരും ഇരുചക്ര യാത്രികരും ഭയപ്പാടിലാണ്. ഇതിനൊരു പരിഹാരം കാണാന്‍ അധികൃതര്‍ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.