വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ ഡിവിഷന്‍ മുന്നില്‍ ധര്‍ണ്ണ നടത്തി.
സി ഐ ടി യു ജില്ലാ സെക്രട്ടറി വി വി ബേബി സമരം ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി ഡബ്ല്യു എ കല്‍പ്പറ്റ ഡിവിഷന്‍ പ്രസിഡന്റ് കെ എസ് സുധാകരന്‍ സമരത്തില്‍ അധ്യക്ഷനായി. ഡിവിഷന്‍ സെക്രട്ടറി കെ പി ദിലീപ്, വി ശ്രീനിവാസന്‍, സി ഗിരീഷ് കുമാര്‍, കെ എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
പൊതുമേഖല ആസ്തികള്‍ വിറ്റ് തുലയ്ക്കാനുള്ള കേന്ദ്രതീരുമാനം ഉപേക്ഷിക്കുക, സുപ്രീംകോടതിയുടെ അനുമതി നേടി തടസ്സപ്പെട്ട പ്രമോഷനുകള്‍ നടത്തുവാന്‍ മാനേജ്‌മെന്റ് മുന്‍കൈ എടുക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക, മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നിയമാനുസൃതമായ വിഹിതം നിക്ഷേപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.