രണ്ട് വയസ്സുകാരി കുളത്തില്‍ വീണ് മരിച്ചു
എടവക കാരക്കുനി, ചെമ്പിലോട് നൗഫലിന്റെയും നജ്മത്തിന്റെയും മകള്‍ നാദിയ ഫാത്തിമ ആണ് വീടീന് സമീപത്തെ മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വീണ് മരിച്ചത്. കൂട്ടുകാരടൊപ്പം കളിക്കാന്‍ പോയ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ കണ്ടെത്തിയത്. വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍ നൗഫിഹ്, നജ ഫാത്തിമ