കല്‍പ്പറ്റ പുളിയാര്‍മലയില്‍ പ്രവര്‍ത്തിക്കുന്ന DDU- GKY – Love Green Association ന്റെ ആഭിമുഖ്യത്തില്‍ ”ടാലന്റിയ 2021” എന്ന പേരില്‍ ആര്‍ട്‌സ് ഫെസ്റ്റും, ദീപാവലി ആഘോഷവും നടത്തി. കുടുംബശ്രീ സ്റ്റേറ്റ് പ്രോജക്ട് മിഷന്‍ കോര്‍ഡിനേറ്റര്‍ സുധീഷ് മരുതളം പരിപാടി ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടു കൂടി സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലാണ് കല്‍പ്പറ്റയിലെ ലവ് ഗ്രീന്‍ഗ്രീന്‍ അസോസിയേഷനില്‍ 3 ട്രേഡുകളില്‍ 5 ബാച്ചുകളിലായി വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടിവരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 175 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
ഗ്രാമീണ മേഖലയിലെ യുവതി യുവകള്‍ക്കായുള്ള ഈ സൗജന്യ തൊഴിലധിഷ്ഠിത പരിശീലന പരിപാടിയുടെ കൂടെ, കുട്ടികളിലെ സര്‍ഗാത്മകതയും കലാപരമായ കഴിവ് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘TALENTIA 2021’ എന്ന പേരില്‍ ആര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
DDU-GKY ഓപ്പറേഷന്‍സ് ഹെഡ് അഖില്‍ കുര്യന്‍ പരിപാടിയില്‍ അധ്യക്ഷനായി. അട്ടപ്പാടി സോഷ്യല്‍ വര്‍ക്കര്‍ ബിനില്‍ കുമാര്‍, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ഷാഫി, ഷെഫ് ജോര്‍ജ്, ഷെഫ് രാജേഷ്, സെന്റര്‍ മാനേജര്‍ സൂര്യ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.