പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണുമരിച്ചു.

0

തലപ്പുഴ മക്കിമല ആറാം നമ്പര്‍ കോളനിയിലെ ബാലു-ഗവനേശ്വരി ദമ്പതികളുടെ മകന്‍ സുരേന്ദ്രന്‍ എന്ന നിഷാന്ത് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ഉടന്‍ മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്.സഹോദരന്‍:ദീപന്‍ ചക്രവര്‍ത്തി

Leave A Reply

Your email address will not be published.

error: Content is protected !!