സമകാലിക സാംസ്‌കാരിക കേരളം വയലാറിന്റെ ചിന്തകള്‍ സജീവ ചര്‍ച്ചയ്ക്ക് പാത്രമാക്കേണ്ടതുണ്ടെന്ന് കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദീഖ്.സിംഗേഴ്‌സ് ഗ്രൂപ്പ് വയനാട് ജില്ലാ കമ്മിറ്റിയുടെ പഞ്ചമി ചന്ദ്രിക- എന്ന പേരില്‍ സംഘടിപ്പിച്ച വയലാര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു.ജില്ലാ സെക്രട്ടറി സലാം കല്‍പ്പറ്റ, രക്ഷാധികാരിയും വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഒ ദേവസ്യ ,വൈസ് പ്രസിഡന്റ് കോണിക്കജയന്‍ എന്നിവര്‍ സംസാരിച്ചു.
സവര്‍ണ്ണ കുടുംബത്തിലെ അംഗമായിരുന്നിട്ടും അവര്‍ണരുടേയും പ്രയാസമനുഭവിക്കുന്നവരുടേയും ഉന്നതിക്കു വേണ്ടി തൂലിക ചലിപ്പിച്ച സാംസ്‌കാരിക നായകനായിരുന്നു വയലാര്‍ രാമവര്‍മ്മയെന്നും, അദ്ദേഹത്തിന്റെ ഏഴുത്തുകള്‍ മാനവികതയുടെ ഐക്യപ്പെടലിന് ഒരുപാട് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് ഹരീഷ് നമ്പ്യാര്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സലാം കല്‍പ്പറ്റ, രക്ഷാധികാരിയും വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ചഛ ദേവസ്യ ,വൈസ് പ്രസിഡന്റ് കോണിക്കജയന്‍, ട്രഷറര്‍ എം എസ് വിനോദ്, ജോയിന്റ് സെക്രട്ടറി, സെല്‍വരാജ്, ങവിക്രം ആനന്ദ്, പി കെ വിജയന്‍, എം ഗിരീഷ് വൈത്തിരി ,വി മനോജ് കാവുമന്ദം എന്നിവര്‍ സംസാരിച്ചു. വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു.