വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ കിഫ്ബിയില്‍ നിന്നും 51.27 കോടിയുടെ പദ്ധതികള്‍
ജില്ലയില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ കിഫ്ബിയില്‍ നിന്നും നടപ്പിലാക്കുന്നത് 51.27 കോടിയുടെ പദ്ധതികള്‍ നടക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കുന്നതിനായി ജില്ലയിലെ വിവിധ ഡിവിഷനുകളില്‍ രണ്ട് ഘട്ടങ്ങളിലായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.
വയനാട് വൈല്‍ഡ് ലൈഫിന് കീഴില്‍ 0.41 കിലോമീറ്റര്‍ ദൂരത്തില്‍ ആന പ്രതിരോധ നിര്‍മ്മാണത്തിനായി 0.57 കോടി രൂപ അനുവദിക്കുകയും, 0.19 കി.മി ദൂരത്തില്‍ ആന പ്രതിരോധമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതിനായി 30.20 ലക്ഷം രൂപയാണ് ചെലവിട്ടത്. 10 കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍ ഫെന്‍സിങ് പ്രവര്‍ത്തികള്‍ നടത്തുന്നതിനായി 15 കോടി രൂപയും വകയിരുത്തുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.അതോടൊപ്പം തന്നെ രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് സൗത്ത്, വയനാട് നോര്‍ത്ത്, വയനാട് വൈല്‍ഡ് ലൈഫ് എന്നീ വനം ഡിവിഷനുകളിലായി 43.5 കിലോ മീറ്റര്‍ ദൂരത്തില്‍ ക്രാഷ്ഗാര്‍ഡ് സ്റ്റീല്‍ റോപ്പ് ഫെന്‍സിംഗ് നിര്‍മ്മാണത്തിനായി 21.75 കോടി രൂപയും വയനാട് സൗത്ത് ഡിവിഷനു കീഴില്‍ ആദിവാസി ഇതര കുടുംബങ്ങളെ അവരുടെ സമ്മതത്തോട് കൂടി മാറ്റിപാര്‍പ്പിക്കല്‍ പദ്ധതിക്കായി 13.95 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.