പുഴ കടക്കാന്‍ തോണി സര്‍വീസില്ല വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

0

സ്‌കൂള്‍ തുറക്കാനിരിക്കെ കബനിനദിക്കരയിലെ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍.പുഴ കടക്കാന്‍ തോണി സര്‍വീസില്ലാത്തതാണ് കൂട്ടികളെ ആശങ്കയിലാക്കിയിരിക്കുന്നത്.നിര്‍ത്തിവച്ച തോണി സര്‍വിസ് പുനരാംരഭിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.ബൈരക്കുപ്പ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ സ്‌കൂളുകളിലും കേളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍് പുല്‍പ്പള്ളിയിലെത്തുന്നതിന് ആശ്രയിക്കുന്നത് തോണിസര്‍വീസികളെയാണ്. തോണി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വയനാട് ജില്ല ദുരന്തനിവാരണ അതോറിറ്റി മൈസൂര്‍ ജില്ലാ ഡപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.കോവിഡിനെ തുടര്‍ന്ന് കര്‍ണാടകയിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന പാതകള്‍ വഴി മാത്രമേ യാത്രയ്ക്ക് അനുവാദമുള്ളു. ആര്‍.ടി.പി സി ആറും നിര്‍ബന്ധമാണ്. ഈ സാഹചര്യത്തില്‍ കബനിക്ക് കുറുകെ കടക്കാന്‍ നിര്‍വാഹമില്ല.നിരവധി വിദ്യാര്‍ത്ഥികളാണ് വയനാട്ടിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തി പഠിക്കുന്നുത്. നവംബര്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ കര്‍ണാടക നിലപാട് മാറ്റിയില്ലെങ്കില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയാണ്. അടിയന്തരമായി ജില്ലയിലെ ജനപ്രതിനിധികളുള്‍പ്പടെയുള്ളവര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചൊലുത്തി യാത്ര സൗകര്യമൊരുക്കണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!