പനമരം ബസ്തി പൊയില്‍ പ്രദേശത്ത് വ്യാപക മണ്ണിടിച്ചില്‍ ഭീതിയോടെ മുന്നോളം കുടുംബം
പനമരം ബസ്തി പൊയില്‍ പ്രദേശത്ത് വ്യാപക മണ്ണിടിച്ചില്‍. ഭീതിയോടെ മുന്നോളം കുടുംബം. കവുങ്ങുകളും, തെങ്ങുകളും, കാലി തൊഴുത്തും നിലംപൊത്തി. 2018ലെ മഹാപ്രളയം വന്നപ്പോഴും ഇത്തരമെരു അനുഭവം ഉണ്ടായിട്ടില്ലെന്നാണ് ദുരിത മേഖലയില്‍ നിന്നും ജനങ്ങള്‍ പറയുന്നത്. പനമരം പഞ്ചായത്തിലെ 19 വാര്‍ഡില്‍പ്പെട്ട ബസ്തി പൊയില്‍ പ്രദേശത്തെ ഒരുപറ്റം കുടുബമാണ് ഈ ദുരിതക്കയത്തില്‍ അന്തിയുറങ്ങുന്നത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയാണ് ഇതിനു കാരണം. ചിലയിടങ്ങളില്‍ ഇപ്പോഴും നീരുറവ ഉണ്ടാകുന്നതായി കണാം. വിളവെടുക്കാന്‍ പകമായ വിളഴകള്‍ നശിച്ചു. നടപ്പാത മണ്ണിനടിയിലായി. നിലം പൊത്താന്‍ നില്‍ക്കുന്ന ഇലട്രിക് പോസ്റ്റ് പ്ലാസ്റ്റിക് കയര്‍കൊണ്ട് വലിച്ച് കെട്ടിയിരിക്കുകയാണ്. കുടിവെള്ള കിണര്‍ ഒരു വശത്ത് ചെരിഞ്ഞ് ചളി നിറഞ്ഞ അവസ്ഥയാണ.് പല വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുമുണ്ട്.ജീവന്‍ പണയംവച്ച് ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്നാണ് കുടുംബം പറയുന്നത്.