തൊഴിലാളി ദ്രോഹ നടപടി ഐ.എന്‍.റ്റി.യു.സി. പ്രക്ഷോഭത്തിലേക്ക്

0

തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ തൊഴിലാളി ദ്രോഹ നടപടി ഐ.എന്‍.റ്റി.യു.സി. പ്രക്ഷോഭത്തിലേക്ക്.നവംബര്‍ 2 ന് സബ്ബ് കലക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനം.പ്രശ്‌നപരിഹാരമായിലെങ്കില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വനവികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കമ്പമല തേയില തോട്ടത്തില്‍ തൊഴിലാളി ദ്രോഹ നടപടികളാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും എസ്റ്റേറ്റില്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ പോലും ലഭ്യമാക്കാതെ തൊഴിലാളികളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്നും അത്തരമൊരു സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.സംസ്ഥാനത്തെ സ്വകാര്യ തോട്ടം മാനേജ്‌മെന്റുകള്‍ ഓണത്തിന് മുന്‍പ് തൊഴിലാളികള്‍ക്ക് ഓണം ബോണസ് നല്‍കിയപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പമല തോട്ടത്തില്‍ ഇതുവരെ ബോണസ് നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി തൊഴിലാളികള്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. നിയമപരമായി ലഭിക്കേണ്ട കമ്പളി പുതപ്പ്, പണിയായുധങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. ചികിത്സാനുകൂല്യങ്ങള്‍ മുടങ്ങി കിടക്കുകയാണ്. എസ്റ്റേറ്റില്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ പോലും ലഭ്യമാക്കാതെ തികച്ചും തൊഴിലാളികളോട് കടുത്ത വഞ്ചനയാണ് കാണിക്കുന്നതെന്നും അത്തരമൊരു സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഐ.എന്‍.റ്റി.യു.സി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ.റെജി, എസ്റ്റേറ്റ് ഭാരവാഹികളായ എ.ദേവന്‍ രാജ്, എം. ഗാന്ധി രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!