മാരക മയക്കുമരുന്നായ എം.ഡി.എം എയുമായി യുവാവ് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍.ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന 2.95 ഗ്രാം എം.ഡി.എം.എയുമായി വന്നപൊയിലില്‍ മുഹമ്മദ് അലവിയെ അറസ്റ്റു ചെയ്തത്.പ്രതിയെയും തൊണ്ടി മുതലുകളും കേസ് രേഖകളും, മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും , സുല്‍ത്താന്‍ ബത്തേരിഎക്‌സൈസ് റേഞ്ച് ഓഫീസില്‍ തുടര്‍ നടപടികള്‍ക്കായി ഹാജരാക്കി.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിഗീഷ് എ ആറിന് പുറമെ ചെക്ക് പോസ്റ്റ് പ്രിവന്റീവ് ഓഫീസര്‍മാരായ ഏ. അനില്‍ കുമാര്‍ , പി.എ പ്രകാശ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി ,സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.