ഫെയ്‌സ്ബുക്കല്ല ഇനി മുതല്‍ ‘മെറ്റ’ കമ്പനിയുടെ കോര്‍പറേറ്റ് നാമം മാറ്റി

0

കമ്പനിയുടെ കോര്‍പറേറ്റ് നാമം മാറ്റി ഫെയ്‌സ്ബുക്ക്. ‘മെറ്റ’ എന്നാണ് പുതിയ പേരെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു.സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്. ഗെയിം, വര്‍ക്ക്, കമ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്‌സ്’ എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.ഫെയ്‌സ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകള്‍ ഇനി മെറ്റയുടെ കീഴിലാകും പ്രവര്‍ത്തിക്കുക. കമ്പനിയിലെ ഡവലപ്പര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് സക്കര്‍ബര്‍ഗ് കമ്പനിയുെട പേരുമാറ്റം പ്രഖ്യാപിച്ചത്.2015 ആഗോള ടെക് ഭീമന്മാരില്‍ ഒന്നായ ഗൂഗിള്‍ മാതൃകമ്പനിയുടെ പേര് ആല്‍ഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല.

Leave A Reply

Your email address will not be published.

error: Content is protected !!