ചികിത്സ നിക്ഷേധിച്ചതായി ആരോപണം പ്രതിഷേധവുമായി സി പി ഐ എം ലോക്കല്‍ കമ്മറ്റി

0

തിരുനെല്ലി അപ്പപ്പാറകുടുംബാരോഗ്യ കേന്ദ്രത്തില്‍ നെഞ്ച് വേദനയുമായി എത്തിയ രോഗിക്ക് ചികിത്സ നിക്ഷേധിച്ചതായി ആരോപണം.സി പി ഐ എം തിരുനെല്ലിലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ആരോഗ്യ കേന്ദ്രത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി സുരേഷ് ഡി എം ഒ ഡോ ആര്‍ രേണുകയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം ഇന്ന് പരിഹരിക്കാമെന്ന ഉറപ്പില്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.ഇന്നലെ വൈകിട്ട്അഞ്ചരയോടെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് പ്രദേശവാസിയെ തിരുനെല്ലി അപ്പപ്പാറ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത് ഏന്നാല്‍ അഞ്ചരക്ക് മുന്‍മ്പ് തന്നെ ആരോഗ്യ കേന്ദ്രം പൂട്ടി അധികൃതര്‍ പോയിരുന്നു.തുടര്‍ന്ന് രോഗിയെ വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി

 

Leave A Reply

Your email address will not be published.

error: Content is protected !!