ജില്ലയിലെ പ്രധാന പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ ബത്തേരിയില്‍ 24 മണിക്കൂര്‍ ധര്‍ണ
ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്നതിന് ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ 24 മണിക്കൂര്‍ ധര്‍ണയില്‍. രാത്രിയാത്രാനിരോധനം, എക്കോസെന്‍സിറ്റീവ് സോണ്‍, വയനാട് റെയില്‍വേ അടക്കമുളള പ്രശ്നങ്ങളില്‍ അധികൃതരുടെ ശ്രദ്ധക്ഷണിക്കാനാണ് ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ധര്‍ണ സമരം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഏകോപന സമിതി പ്രസിഡണ്ട് പി വൈ മത്തായി അധ്യക്ഷനായി.
വയനാട് അഭിമുഖീകരിക്കുന്ന ദേശീയപാത 766ലെ രാത്രിയാത്രാനിരോധനം, എക്കോസെന്‍സിറ്റീവ് സോണ്‍, വയനാട് റെയില്‍വേ, ഭൂപട്ടയ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ അധികൃതരുടെ ശ്രദ്ധക്ഷണിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുല്‍ത്താന്‍ ബത്തേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ വ്യാപാരി വ്യവസായി ഏകോപനസമതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ ധര്‍ണ്ണ സമരം നടത്തുന്നത്. സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധ പരിപാടി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. വയനാടിന്റെ ഏതൊരു പ്രതിസന്ധിക്കും പരിഹാരം കാണാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘടനാണ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ എന്ന് എംഎല്‍എ പറഞ്ഞു. വയനാട് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഈ വിഷയങ്ങളില്‍ ആഴത്തില്‍ ഇടപെടണമെന്നും അദ്ദേഹം ഉല്‍ഘാടനം പ്രസംഗത്തില്‍ പറഞ്ഞു. ഏകോപന സമിതി പ്രസിഡണ്ട് പി വൈ മത്തായി അധ്യക്ഷനായി. എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി കണ്‍വീനര്‍ അഡ്വ. റ്റി എം റഷീദ്, കിഫ ചെയര്‍മാന്‍ അലക്സ്, ജോണി പാറ്റാനി, ബെന്നി കുറമ്പാലക്കോട്ട, കെ കെ അബ്രഹാം, കെ കെ വാസുദേവന്‍, കെ കെ വാസുദേവന്‍, സംഷാദ് തുടങ്ങി വിവിധ മേഖലകളിലെ നിരവധിയാളുകള്‍ സംസാരിച്ചു. ധര്‍ണ്ണ സമരം നാളെ സമാപിക്കും.