പൂക്കോട് വെറ്ററിനറി കോളേജില്‍ ഭക്ഷ്യവിഷബാധ എന്ന് സംശയം.കോളേജും ഹോസ്റ്റലും 31 വരെ അടച്ചു.ഡീന്‍ ഉള്‍പ്പടെ 33ലധികം പേര്‍ ചികിത്സ തേടി.ഭക്ഷണത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനക്കയച്ചു.കോളേജും ഹോസ്റ്റലും 31 വരെ അടച്ചു.ആരോഗ്യവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.മൂന്ന് ദിവസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥികളും സ്റ്റാഫുമടക്കം 33 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. വയറിളക്കവും ചര്‍ദ്ധിയുമാണ് ഇവര്‍ക്ക് ഉണ്ടായത്.കോളേജ് ഡീനുള്‍പ്പടെ 33 പേരാണ് ചികില്‍സ തേടിയത്. ഇവരുടെ രക്തസാമ്പിളുകള്‍ ഇവര്‍ കഴിച്ച ഭക്ഷണ സാമ്പിള്‍ , ഉപയോഗിച്ച വെള്ളത്തിന്റെതുള്‍പ്പടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.ആരോഗ്യവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് ദിവസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഇതേ തുടര്‍ന്ന് കോളേജും ഹോസ്റ്റലും 31 വരെ അടച്ചു. മെന്‍സ് ഹോസ്റ്റലിലെ നാല് പേര്‍ക്കും ഡീന്‍ ഉള്‍പ്പടെ 4 ജീവനക്കാര്‍ , ബാക്കി 27 പേരും ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികളാണ്.ആശങ്കപെടേണ്ട സ്ഥിതിയില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.