യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി:മൂന്ന് പേര്‍ അറസ്റ്റില്‍.
ചികിത്സാസഹായം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്ത് കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.പുല്‍പ്പള്ളി സ്വദേശിനിയായ 38 വയസുള്ള യുവതിയെ ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്.മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24),ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ്(23),അമ്പലവയല്‍ ചെമ്മണ്‍കോട് വീട്ടില്‍ സൈഫു റഹ്‌മാന്‍(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ബത്തേരി സബ്ഡിവിഷന്‍ ഡിവൈഎസ്പി പ്രദീപ് കുമാര്‍ വിഎസ്, പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍ കെ.ജി,പുല്‍പ്പള്ളി എസ്.ഐ ജിതേഷ് കെ.എസ്, പുല്‍പ്പള്ളി സ്റ്റേഷനിലെ പോലീസുകാരായ മുരളീദാസ് എന്‍.വി.ഹാരിസ്, അബ്ദുള്‍ നാസര്‍, വിനീഷ് വി.എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി ഷംഷാദ് സ്‌നേഹദാനം എന്ന ചാരിറ്റബിള്‍ സംഘടനയുടെ പ്രധാന ഭാരവാഹിയാണ്. പ്രതികളെ തെളിവെടുപ്പിനുശേഷം ബത്തേരി കോടതി മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.