വാഹന സുരക്ഷ ബോധവല്‍ക്കരണം ഇന്ത്യയെ തേടി യാത്ര തിരിച്ച് യുവാക്കള്‍

0

ഇരുചക്ര വാഹന സുരക്ഷ ബോധവല്‍ക്കരണം എന്ന ലക്ഷ്യത്തോടെ പഴശ്ശിരാജ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന യാത്രക്ക് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ .അനില്‍കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ദിലീപ് എം ആര്‍ എന്നിവര്‍ ചേര്‍ന്നു ഫ്‌ലാഗ് ഓണ്‍ ചെയ്തു. പുല്‍പ്പള്ളി സ്വദേശികളായ പാളകൊല്ലി കുഴിവേലില്‍ അഭിജിത് കെ വര്‍ഗീസും ശശിമല ചിറ്റ ടിയില്‍ സി.എസ് ജോജിയുമാണ് യാത്ര തുടങ്ങിയത്.കോളേജിലെ മാധ്യമ പഠന വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ലാഷ്‌മോബ് അവതരിപ്പിച്ചു.ഇരുചക്ര വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പൗരന്മാരെ ബോധവല്‍ക്കരിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.കോളേജ് സി ഇ ഒ ഫാ വര്‍ഗീസ് കൊല്ലമാവുടി, ബര്‍സാര്‍ ഫാ.ലാസര്‍ പുത്തന്‍കണ്ടത്തില്‍,വൈസ് പ്രിന്‍സിപ്പല്‍ ഡോ.ദിലീപ് എം ആര്‍, സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ പ്രൊ.താരഫിലിപ്പ്,ജേര്‍ണലിസം മേധാവി ഡോ .ജോബിന്‍ ജോയ്, ബയോകെമിസ്ട്രി മേധാവി ഡോ .ജോമറ്റ് സെബാസ്റ്റ്യന്‍ ,മൈക്രോബിയോളജി മേധാവി അബ്ദുല്‍ ബാരി ,വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മത്തായി ആതിര തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!