വന്‍ ഗര്‍ത്തങ്ങള്‍ രൂപപെട്ട റോഡ് സ്‌കൂള്‍ ബസ്സ് ജീവനക്കാര്‍ മുന്നിട്ടിറങ്ങി നന്നാക്കി. പൂതാടിയില്‍ നിന്നും വരദൂരിലേക്ക് വരുന്ന റോഡാണ് നന്നാക്കിയത്. പൂര്‍ണ്ണമായും വാഹനം ഉപയോഗിക്കാന്‍ പറ്റാതെ റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപെട്ടപ്പോഴാണ് പൂതാടി ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബസ്സ് ജീവനക്കാര്‍ ചേര്‍ന്ന് ഈ റോഡിലെ കുഴികള്‍ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചത്. പൂതാടി പഞ്ചായത്തിന്റെ കീഴിലുള്ള ഈ റോഡിലൂടെ നിരവധി സ്‌കൂള്‍ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. നിരവധി തവണ അധികാരികള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ ഈ ദുരവസ്ഥക്ക് ഒരു പരിഹാരമായിട്ടിലെന്നും നാട്ടുകാരും പറയുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.