സിപിഐഎം വയനാട് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു.
ഡിസംബര്‍ 14,15,16 തീയ്യതികളിലായി വൈത്തിരിയില്‍ നടക്കുന്ന സിപിഐഎം വയനാട് ജില്ലാ സമ്മേളനത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ശശീന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.റഫീഖ് ചെയര്‍മാനും വൈത്തിരി ഏരിയാ സെക്രട്ടറി സിഎച്ച് മമ്മി ജനറല്‍ കണ്‍വീനറും വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംവി വിജേഷ് ട്രഷററും ആയ സംഘാടക സമിതി രൂപീകരിച്ചു.പി.എ.മുഹമ്മദ്,കെ.വി.മോഹനന്‍,വി.പി.ശങ്കരന്‍ നമ്പ്യാര്‍,പി.വി.സഹദേവന്‍,എ.എന്‍ പ്രഭാകരന്‍,വി.വി. ബേബി,കെ.റഫീഖ്, എം. സെയ്ദ്,എം.എസ്.വിശ്വനാഥന്‍,പി.ചാത്തുക്കുട്ടി,ടി.കെ രമേശ്,എം.വി വിജേഷ്,അനസ് റോസ്‌ന സ്റ്റെഫി,വി ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.