എന്‍.സി.പി. ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
എന്‍.സി.പി ജില്ലാകമ്മിറ്റി ഓഫീസ് ഉദ്ഘാടനം സംസ്ഥാനാധ്യക്ഷന്‍ പി.സി ചാക്കോ കല്‍പ്പറ്റയില്‍ നിര്‍വഹിച്ചു.സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.എം.പി അനില്‍ അധ്യക്ഷനായി. വനംമന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ പാര്‍ട്ടികളില്‍ നിന്ന് എന്‍.സി.പിയിലേക്ക് വന്ന നൂറോളം പേര്‍ക്ക് സ്വീകരണം നല്‍കി.കര്‍ഷകരായ ടി.ജെ. മാത്യു, ചെറുവയല്‍ രാമന്‍,ഷാജി കേദാരം,യു.ആഷിഖ് എന്നിവരെ ആദരിച്ചു.സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ലതികാ സുഭാഷ്,പി.കെ.രാജന്‍,ജനറല്‍ സെക്രട്ടറിമാരായ കെ.ആര്‍ രാജന്‍,സുഭാഷ് പുഞ്ചക്കോട്ടില്‍,സെക്രട്ടറി സി.എം.ശിവരാമന്‍, ജില്ലാ സെക്രട്ടറി വന്ദനാ ഷാജു,സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍,സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ എന്നിവര്‍ സംസാരിച്ചു.