പനമരത്ത് സ്വകാര്യ ബാങ്കില്‍ മോഷണം 6 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു

0

 

ഭാരത് ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ കൈതക്കല്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്.6 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.വെള്ളിയാഴ്ച സ്ഥാപനത്തിലെ ജീവനക്കാര്‍ പുറത്ത് പോയി രാത്രി 2 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത.് തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍
പണം നഷ്ടപ്പെട്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.പനമരം പോലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

.പുറക് വശത്തെ വാതില്‍ തുറന്നാണ് മോഷണം നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്.എന്നാല്‍ വാതില്‍ തകര്‍ത്തതിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്ന് പോലിസ് പറയുന്നു.വയനാട് എ എസ് പി അജിത്ത്,പനമരം ഇന്‍സ്പെക്ടര്‍ റെജീന ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.കല്‍പ്പറ്റയില്‍ നിന്നും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ത്രീകള്‍ക്ക് അയല്‍ കൂട്ടം മാത്യകയില്‍ കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്ന സംരംഭമാണ് ഈ സ്ഥാപനത്തില്‍ നടന്ന് വരുന്നത്.ഭാരത് ഫിനാഷ്യല്‍ ലിമിറ്റഡിന്
പനമരം കൂടാതെ 5ബ്രാഞ്ചുകള്‍ കൂടിയുണ്ട് .

Leave A Reply

Your email address will not be published.

error: Content is protected !!