വന്യജീവി വാരാഘോഷത്തിന് തുടക്കം

0

 

വയനാട് വന്യജീവിസങ്കേതത്തില്‍ വന്യജീവി വാരാഘോഷത്തിന് തുടക്കമായി. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വരാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് വനംവന്യജീവി വകുപ്പ് നടത്തുന്നത്. പരിപാടിക്ക് തുടക്കം കുറിച്ച് സൈക്കിള്‍ റാലിയും, കാനനങ്ങളില്‍ നിറങ്ങള്‍ക്കൊപ്പം എന്നപേരില്‍ ഏകദിന ചിത്രകലാ ക്യാമ്പും മുത്തങ്ങയില്‍ നടത്തി.വരുംദിവസങ്ങളില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, കോളനികള്‍ കേന്ദ്രീകരിച്ച് പെയിന്റിംഗ് മത്സരം, എലിഫന്റ് സെലിബ്രേഷന്‍, വന്യജീവിസങ്കേതത്തില്‍ പടര്‍ന്നുപിടിച്ച വിദേശകളകളെ നീക്കം ചെയ്യല്‍ എന്നിവ നടത്തും.

വന്യജീവി വാരാഘോഷത്തില്‍ വിവിധങ്ങളായ പരിപാടികളാണ് വന്യജീവിവകുപ്പ് നടപ്പാക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി ബത്തേരി ഗാന്ധിജംഗ്ഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ആരംഭിച്ചത്.ആഘോഷത്തിന്റ ഭാഗമായി മുത്തങ്ങയിലേക്ക് വനവും വന്യജീവികളെയും സംരക്ഷിക്കേണ്ടതിന്റ ആവശ്യകത വിളിച്ചോതി 35 വിദ്യാര്‍ഥികള്‍ അണിനിരന്ന സൈക്കിള്‍ റാലിസംഘടിപ്പിച്ചു.മുത്തങ്ങയില്‍ ജില്ലയിലെ 15-ാളം ചിത്രകാല അധ്യാപകരെ പങ്കെടുപ്പിച്ച് കാനനങ്ങളില്‍ നിറങ്ങള്‍ക്കൊപ്പം എന്ന ആപ്തവാക്യവുമായി ലീവ്സ് 2021 എന്ന പേരില്‍ ചിത്രകലാക്യാമ്പും സംഘടിപ്പിച്ചു. വരുംദിവസങ്ങളില്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍, കോളനികള്‍ കേന്ദ്രീകരിച്ച് പെയിന്റിംഗ് മത്സരം, എലിഫന്റ് സെലിബ്രേഷന്‍, വന്യജീവിസങ്കേതത്തില്‍ പടര്‍ന്നുപിടിച്ച വിദേശകളകളെ നീക്കം ചെയ്യല്‍ എന്നിവ നടത്തും. സമാപനദിവസമായി എട്ടിന് ബത്തേരി കോടതിപരിസരത്തുനിന്നും മുത്തങ്ങയിലേക്ക് വാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കെ പി സുനില്‍കുമാര്‍ പറഞ്ഞു.പരിപാടിയുടെ ഉല്‍ഘാടനം ബത്തേരിയില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് സൈക്കിള്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നിര്‍വ്വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!