ഭാസുര പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം

0

ഗോത്ര വനിത ഭക്ഷ്യഭദ്രത കൂട്ടായ്മ ഭാസുര പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി.നൂല്‍പ്പുഴ രാജാവ് ഗാന്ധി സ്‌കൂളില്‍ പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഗോത്രമേഖലകളില്‍ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക, ഭക്ഷണ അവകാശങ്ങളെ കുറിച്ച് ഗോത്രവനിതകളെ ബോധവല്‍ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്തെ ഗോത്രവര്‍ഗ ജനതയ്ക്ക് ലഭിക്കേണ്ട് ഭക്ഷണ അവകശാങ്ങളെ കുറിച്ച് ബോധാവാന്‍മാര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ഭാസുര പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. നൂല്‍പ്പുഴ രാജീവ്ഗാന്ധി സ്‌കൂളില്‍ നടന്ന ചടങ്ങളില്‍ സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പദ്ധതി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ സംസ്ഥാനത്തെ കോളനികളില്‍ നടത്തിയ സിറ്റിങ്ങില്‍ ഗോത്രജനതയ്ക്ക് ലഭിക്കേണ്ട് ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കുന്നില്ലന്നും അതിനെ കുറിച്ച് ഗോത്രജനതയ്ക്ക് ബോധവാന്‍മാരല്ലന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഭാസുര പദ്ധതിക്ക് തുടക്കംകുറിച്ചത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ദുര്‍ഘടന പ്രദേങ്ങളിലെ പട്ടികവര്‍ഗ കോളനികള്‍ക്ക് മുന്‍ഗണന നല്‍കി 360 വനിതാകൂട്ടായ്മകള്‍ രൂപീകരിക്കും. ഓരോ കൂട്ടായമകളില്‍ നിന്നും കണ്‍വീനര്‍മാരെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് ഭക്ഷകമ്മീഷന്‍ ഗോത്രജനതയ്ക്ക ലഭിക്കേണ്ട അവകാശങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നല്‍കും. ഇവര്‍മുഖേന കൂട്ടായ്മകളിലൂടെ ഗോത്രസ്ത്രീകള്‍ക്ക് അവബോധമുണ്ടാക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്, ഭക്ഷ്യപൊതുവിതരണ വകുപ്പ്മന്ത്രി ജി ആര്‍ അനില്‍, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ വി മോഹന്‍കുമാര്‍ തുടങ്ങി ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!