എന്‍ ഡി അപ്പച്ചന് സ്വീകരണം ഭൂരിപക്ഷം നേതാക്കളും വിട്ടുനിന്നു

0

ബത്തേരി അര്‍ബന്‍ ബാങ്ക് കോഴ ആരോപണം; ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന് നൂല്‍പ്പുഴ കല്ലൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ നിന്നും പഞ്ചയാത്തിലെ ഭൂരിപക്ഷം നേതാക്കളും വിട്ടുനിന്നു. കോഴ വിഷയത്തില്‍ എംഎല്‍എക്കെതിരെ ആരോപണം ഉന്നയിച്ച പി വി ബാലചന്ദ്രന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഐ സി പക്ഷനേതാക്കള്‍ വിട്ടുനിന്നത്. കഴിഞ്ഞ ദിവസം ചീരാലില്‍ നടന്നയോഗത്തിലും വിഷയവുമായി ബന്ധപ്പെട്ട് യോഗം ബഹളത്തില്‍ കലാശിച്ചിരുന്നു.ബത്തേരി അര്‍ബന്‍ ബാങ്കില്‍ നിയമനവുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ കോഴ ആരോപണം ഉന്നയിച്ച് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡിസിസി പ്രസിഡണ്ട് എന്‍ഡി അപ്പച്ചന് നൂല്‍പ്പുഴ കല്ലൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ നിന്നും ബഹുഭൂരിപക്ഷം നേതാക്കളും വി്ട്ടുനിന്നത്. നൂല്‍പ്പുഴയിലെ ഐ സി പക്ഷ നേതാക്കളാണ് യോഗത്തില്‍ നിന്നും വി്ട്ടുനിന്നത്. എംഎഎല്‍ക്കെതിരെ ആരോപണം ഉന്നയിച്ച കെ പി സി സി നിര്‍വ്വാഹക സമതി അംഗം പി വി ബാലചന്ദ്രന്‍, കെ കെ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെ നടപടി വൈകുന്നതിലും പ്രശ്നത്തില്‍ ഡിസിസി പ്രസിഡണ്ട് നിലപാട് വ്യക്തമാക്കാത്തതിലും നേതാക്കള്‍ക്കുള്ളില്‍ കടുത്ത അമര്‍ഷമാണ് ഉയരുന്നത്. ഇതിനിടയില്‍ നടന്ന സ്വീകരണയോഗത്തില്‍ നിന്നുമാണ് നേതാക്കള്‍ വിട്ടുനിന്നത്. നൂറോളം പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതീക്ഷിച്ച് നടത്തിയ യോഗത്തില്‍ 25-ാളം പേര്‍മാത്രമാണ് പങ്കെടുത്തത്. നൂല്‍പ്പുഴ പഞ്ചായത്ത് ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങളും, നൂല്‍പ്പുഴ, വടക്കനാട് മണ്ഡലം കമ്മറ്റികളിലെ 20-ാളം പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതില്‍ആദിവാസി കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടും. കഴിഞ്ഞദിവസം ഐ സിക്ക് പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയ ചീരാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെ സാന്നിദ്ധ്യത്തില്‍ കഴിഞ്ഞദിവസം വിളിച്ചുചേര്‍ത്ത യോഗത്തിലും കോഴവിഷയത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എം എല്‍ എക്കെതിരെ ആരോപണം ഉന്നയിച്ച നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിലായിരുന്നു പ്രതിഷേധം. യോഗം തീരുമാനമാകാതെ ബഹളത്തില്‍ കലാശിച്ചതായാണ് അറിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!