മോന്‍സണ്‍ മാവുങ്കല്‍ ഭൂമി തട്ടിപ്പ് കേസിലും പ്രതി. വയനാട് ബീനാച്ചി എസ്റ്റേറ്റില്‍ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പാല സ്വദേശി രാജീവ് ശ്രീധരന്റെ പക്കല്‍ നിന്നും 1.72 കോടി രൂപയാണ് മോന്‍സണ്‍ ഇത്തരത്തില്‍ തട്ടിയതായി പരാതിയുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ മോന്‍സനെ ഭൂമി തട്ടിപ്പ് കേസിലും ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപെടുത്തി.ബത്തേരിയിലെ മധ്യപ്രദേശ് സര്‍ക്കാറിന്റെ അധീനതയിലുള്ള ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് അവകാശപ്പെട്ടാണ് മോന്‍സണ്‍ പാലാ സ്വദേശി രാജീവ് ശ്രീധരന്റെ പക്കല്‍ നിന്നും 1 കോടി 72 ലക്ഷം രൂപ തട്ടിയത്.
ആദ്യം 26 ലക്ഷം രൂപയാണ് മോന്‍സണ്‍ വാങ്ങിയതെന്ന് രാജീവ് ശ്രീധരന്‍ പറയുന്നു. തുക പല തവണയായാണ് വാങ്ങിയത്. പിന്നീട് ഡെല്‍ഹിയിലെ ആവശ്യത്തിനായി വീണ്ടും പണം വാങ്ങിയതായും ആദ്യം നല്‍കിയ 26 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ വീണ്ടും പണം നല്‍കി എന്നുമാണ് രാജീവ് ശ്രീധരന്‍ പറയുന്നത്. സംഭവത്തില്‍ രാജീവ് ശ്രീധരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് മോന്‍സണെതിരെ ഭൂമി തട്ടിപ്പിലും കേസെടുത്ത് അറസ്റ്റ് രേഖപെടുത്തി.
ബത്തേരി മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇത്. 560 ഏക്കറാണ് ഭൂമിയുള്ളത്. ഇതില്‍ 300 ഏക്കറും വനസമാനമായി കിടക്കുകയാണ്. ഭൂമി കേരളത്തിന് വിട്ട് നല്‍കുമെന്ന് സെക്രട്ടറി തല ചര്‍ച്ചയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിന്റെ നടപടി ക്രമങ്ങള്‍