കാലപ്പഴക്കം നേരിടുന്ന പൈപ്പുകള്‍ പൊട്ടി വെള്ളംപാഴാവുന്നതും,റോഡുകള്‍ തകരുന്നതും പതിവായിട്ടും നടപടിയില്ലാതെ വാട്ടര്‍ അതോറിറ്റി.ദേശീയ പാത 766ല്‍ പലയിടങ്ങളിലാണ് പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുന്നതും റോഡുകള്‍ തകരുന്നതും തുടര്‍ക്കഥയാകുന്നത്.ഇത് ഗതാഗത തടസ്സത്തിനും കാരണമാകുന്നു.കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുലൈനുകള്‍ പൊട്ടുന്നത് പതിവായതോടെ ദേശീയപാതയടക്കം തകരുകയാണ്. ഇതിനുപുറമെയാണ് ലക്ഷക്കണക്കിന് വെള്ളവും പാഴാവുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുലൈനുകളാണ് നിരന്തരമായി വെള്ളം പമ്പുചെയ്യുമ്പോള്‍ പൊട്ടുന്നത്. ഇത് സമീപവാസികള്‍ അതോറിറ്റിയെ അറിയിക്കുമ്പോള്‍ നന്നാക്കാനെടുക്കുന്ന കാലതാമസം റോഡുകള്‍ പൊളിയാനും കാരണമാകുന്നു. ഇത്തരത്തില്‍ ബത്തേരി മുതല്‍ മുത്തങ്ങ വരെയുള്ള ഭാഗങ്ങളില്‍ പലയിടങ്ങളിലാണ് വെള്ളം പാഴാവുന്നത്. വെള്ളം നഷ്ടത്തിനുപുറമെ ദേശീയപാതയടക്കം തകരുന്നത് ഗതാഗത പ്രശ്നത്തിനും കാരണമാകുന്നുണ്ട്. പൈപ്പ് പൊട്ടി മാസങ്ങളായി വെള്ളം പാഴാവുന്ന മൂലങ്കാവ് ജംഗ്ഷനില്‍ കഴിഞ്ഞദിവസം നന്നാക്കുന്നതിന്നായി വലിയ കുഴിയെടുത്തതോടെ ഇതുവഴിയുളള വടക്കനാട് കരിപ്പൂരിലേക്കുളള ബസ് സര്‍വീസ് വരെ വഴിമാറി പോകേണ്ട അവസ്ഥയാണ്. മുത്തങ്ങയില്‍ പൈപ്പ് പൊട്ടിയതോടെ റോഡ് വലിയ അളവിലാണ് പൊളിഞ്ഞിരിക്കുന്നത്. ഇതും നന്നാക്കാന്‍ നടപടിയെടുത്തിട്ടില്ല. അതോറിറ്റിയുടെ അനാസ്ഥയാണ് ഇത് കാണിക്കുന്നതെന്നും എത്രയും പെട്ടന്ന് പൈപ്പുകള്‍ നന്നാക്കി കുഴികള്‍ മൂടണമെന്നുമാണ് ആവശ്യം.