കെ.എസ്.ഇ.എസ്.എക്ക് ഇനി പുതിയ ഭാരവാഹികള്‍
കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 40-ാം വയനാട് ജില്ല സമ്മേളനം സംഘടിപ്പിച്ചു.എം.എല്‍.എ ഒ.ആര്‍.കേളു ഓണ്‍ലൈനായി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ്.എ ജില്ലാ പ്രസിഡന്റ് കെ.ജെ സന്തോഷ് അദ്ധ്യക്ഷനായിരുന്നു.സാദിര്‍ തലപ്പുഴ സാംസ്‌കാരിക പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. എ പ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പുതിയ ഭാരവാഹികളായി പി.എ പ്രകാശ് ( ജില്ലാ പ്രസിഡന്റ്), അനിഷ്.എ.എസ് ( ജില്ലാ സെക്രട്ടറി), ദിപു.എ ( വൈസ് പ്രസിഡന്റ്), സന്തോഷ് കൊമ്പ്രാന്‍കണ്ടി ( ജോയിന്റ് സെക്രട്ടറി), കെ.കെ.ബാബു (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ശോചനീയവസ്ഥയിലുള്ള സുല്‍ത്താന്‍ ബത്തേരി റെയിഞ്ചിന് അനുവദിച്ച സ്ഥലത്ത് പുതിയ കെട്ടിടം പണി തുടങ്ങുക,പുല്‍പ്പള്ളി, വാളാട്, മേപ്പാടി കേന്ദ്രീകരിച്ച് പുതിയ റെയിഞ്ച് ഓഫീസുകള്‍ അനുവദിക്കുക,കല്‍പ്പറ്റ, ബത്തേരി കേന്ദ്രീകരിച്ച് ജനമൈത്രി ഓഫീസുകള്‍ അനുവദിക്കുക.തോല്‍പ്പെട്ടി സ്ഥിരം ചെക്ക് പോസ്റ്റ് അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.