ഹര്‍ത്താല്‍ ദിനത്തില്‍ ജോലിക്കെത്തി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരുടെ പ്രതിഷേധം

0

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ശമ്പള പരിഷ്‌ക്കരണം നടത്താത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാര്‍ ഹര്‍ത്താല്‍ ദിനത്തിലും ജോലിക്ക് ഹാജരായി വ്യത്യസ്ത പ്രതിഷേധ സമരം നടത്തി.കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പം തങ്ങളുടെ ദുരവസ്ഥയും പൊതുജന ശ്രദ്ധയില്‍ പെടുത്തുക’ എന്ന ലക്ഷ്യത്തോടെയാണ് ‘ഒറ്റക്കല്ല ഒരുമിച്ച് ‘ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.പ്രേമാനന്ദന്‍, കെ ബാബു, മമ്മൂട്ടി പള്ളിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.കേരളത്തിലെ വിവിധ ഡിപ്പോകളിലും പ്രതിഷേധ സൂചകമായി, സാധാരണ ഹര്‍ത്താല്‍ ദിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവനക്കാര്‍ കൂട്ടത്തോടെ ജോലിക്ക് ഹാജരായി

Leave A Reply

Your email address will not be published.

error: Content is protected !!