പുള്ളിമാനെ വേട്ടയാടികൊന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

0

പുള്ളിമാനെ വേട്ടയാടികൊന്ന സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.സുല്‍ത്താന്‍ ബത്തേരിക്ക് സമീപം ബീനാച്ചി എസ്റ്റേറ്റില്‍ നിന്നും പുള്ളിമാനെ തോക്ക് ഉപയോറിച്ച് വേട്ടയാടി കൊന്നു ഇറച്ചിയാക്കി കാറില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് പേരെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചയോടെയാണ് വനം വകുപ്പില്‍ നിന്ന് ലഭിച്ച രഹസ്യവിവരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ വടുവഞ്ചാല്‍ ആണ്ടൂര്‍ കുന്നത്ത് വീട്ടില്‍ അബ്ദുള്‍ മുജീബ് (43)അമ്പലവയല്‍ കുപ്പക്കൊല്ലി അമ്പാട്ടുകുടില്‍ അജി എഎ (42) എന്നിവരാണ് പിടിയിലായത്.പ്രതികളില്‍ നിന്ന് പുള്ളിമാന്റ ഇറച്ചി കടത്തികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു.സംഭവ സ്ഥലത്ത് നിന്ന് ഓടി പോയ രണ്ടു പേരെ പിടി കുടാന്‍ ഉണ്ടെന്നും ചെതലയം റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി.അബ്ദുള്‍ സമദ് പറഞ്ഞു. ഇരുളം ഡപ്യൂട്ടി റെയ്ഞ്ചര്‍ കെ.വി ആനന്ദന്‍, ഫോറസ്റ്റമാരായ ജീബിത്ത്, ശരണ്‍ പി.വി, ജയേഷ് പി.ജെ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Leave A Reply

Your email address will not be published.

error: Content is protected !!